കണ്ണൂര്‍: കണ്ണൂരില്‍ ശക്തമായ മഴയില്‍ കൂറ്റന്‍ മതില് തകര്‍ന്നുവീണു. മൂന്നുവിദ്യാര്‍ത്ഥികള്‍ അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
അഞ്ചരക്കണ്ടിയിലാണ് സംഭവം. അഞ്ചരക്കണ്ടി ജുമാ മസ്ജിദിന്റെ കൂറ്റന്‍ ചുറ്റുമതിലാണ് തകര്‍ന്നു വീണത്. വ്യാഴാഴ്ച രാവിലെ എട്ടേകാലിനാണ് അപകടമുണ്ടായത്.
റോഡിലൂടെ വിദ്യാര്‍ഥികള്‍ നടന്നുപോകുമ്പോള്‍ കൂറ്റന്‍ മതില് തകര്‍ന്നുവീഴുകയായിരുന്നു. മതില് തകര്‍ന്നു വീഴുന്നത് കണ്ട് വിദ്യാര്‍ത്ഥികള്‍ ഓടി രക്ഷപ്പെട്ടു.
ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് റോഡില്‍ വീണ ചെങ്കല്ലും കോണ്‍ക്രീറ്റും നീക്കി ഗതാഗത തടസം ഒഴിവാക്കിയത്.
Discussion about this post