കുവൈത്ത് സിറ്റി: ഒരു കാലത്ത് നമ്മുടെയൊക്കെ പ്രിയപ്പെട്ട ചെരുപ്പായിരുന്നു സ്ലിപ്പര്‍ ചെരുപ്പുകള്‍. നമ്മള് ബാത്ത് റൂമിലും വീട്ടകത്തും ഉപയോഗിക്കുന്ന സ്ലിപ്പര്‍ ചെരുപ്പുകള്‍ ചില്ലുകൂട്ടിലാക്കി പേര് മാറ്റി വലിയ തുകയ്ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ വില്‍ക്കുന്നതായി ഓണ്‍ലൈനില്‍ പ്രചാരണം. ഫാഷന്‍ ‘സനൂബ’ എന്ന നിലയിലാണ് സ്ലിപ്പര്‍ പ്രചരിക്കുന്നത്.
https://x.com/i/status/1810131187618238752
കുവൈറ്റിലെ ഒരു ഷോപ്പില്‍ ഏകദേശം 4,500 റിയാലിനാണ് (ഒരു ലക്ഷം രൂപ) ചെരിപ്പുകള്‍ വില്‍ക്കുന്നത്. സംഭവം കണ്ട് ഞെട്ടിയിരിക്കുകയാണ് ഇന്ത്യക്കാര്‍. ഇന്ത്യക്കാര്‍ സാധാരണയായി ബാത്ത്റൂമിലേക്ക് ധരിക്കുന്ന ചെരിപ്പുകള്‍ പോലെയാണ് ഇവ കാണപ്പെടുന്നതെന്നും മറ്റെന്തിങ്കിലും പ്രത്യേകതയുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് ഇന്ത്യക്കാര്‍ പറയുന്നത്.
വലിയ വിലയില്‍ സമ്പന്നര്‍ക്ക് എന്തും വില്ക്കാന് ശ്രമിക്കുകയാണെന്ന് ഒരു ഉപയോക്താവ് പറഞ്ഞു. ഇന്ത്യയില്‍ ഈ സ്ലിപ്പറുകള്‍ 60 രൂപക്ക് വാങ്ങാമെന്ന് മറ്റൊരാള്‍ പറഞ്ഞു.
Discussion about this post