കൊച്ചി: കേരളത്തില്‍ പല ജില്ലകളിലും കനത്തമഴ തുടരുകയാണ്. പെരിയാറില്‍ ജലനിരപ്പുയര്‍ന്നതോടെ ആലുവ ശിവക്ഷേത്രവും മണപ്പുറവും വെള്ളത്തിനടിയിലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയിലാണ് വെള്ളം കയറിയത്. ഈ മഴക്കാലത്ത് ആദ്യമായാണ് ആലുവ ശിവക്ഷേത്രത്തില്‍ വെള്ളം കയറുന്നത്. പെരിയാറില്‍ അതിശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നുണ്ട്.
കനത്ത മഴയില്‍ എറണാകുളം ജില്ലയില്‍ വ്യാപക നാശനഷ്ടമുണ്ടായി. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതല്‍ നാശനഷ്ടവുമുണ്ടായത്. വീടുകള്‍ക്കും വാഹനങ്ങള്‍ക്കുമുള്‍പ്പെടെ തകരാര്‍ സംഭവിച്ചു.
മഴക്കെടുതി ഉണ്ടാകാതിരിക്കാന്‍ ജില്ല ഭരണകൂടം വേണ്ട മുന്‍കരുതലകള്‍ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പില്‍ പറയുന്നു.
Discussion about this post