തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ശുചീകരണ തൊഴിലാളി ജോയിയെ കണ്ടെത്താനായി തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരെ ണനസുകൊണ്ട് ആദരിക്കുകയാണ് കേരളക്കര. അടുത്തേക്ക് പോകാൻ പോലും അറയ്ക്കുന്ന മാലിന്യക്കൂമ്പാരത്തിൽ ഒരു ജീവന് വേണ്ടി മണിക്കൂറുകളോളം തിരച്ചിൽ നടത്തിയ രക്ഷാപ്രവർത്തകരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല.
രക്ഷാപ്രവർത്തനം വിഫലമാക്കി എൻ ജോയിയുടെ മൃതദേഹം 47 മണിക്കൂറുകൾക്ക് ശേഷം കനാലിൽ പൊങ്ങിയപ്പോൾ അത് കേരളത്തിന്റെ കൂടി ദുഃഖമായി. മൂന്നാം ദിവസത്തേക്ക് നീണ്ട രക്ഷാദൗത്യത്തിനിടെയാണ് ജോയിയുടെ മൃതദേഹം പഴവങ്ങാടി തകരപ്പറമ്പിലെ കനാലിൽ പൊങ്ങിയത്.
ദുഷ്കരമായ രക്ഷാ ദൗത്യം നടത്തിയ അഗ്നിശമന സേനയുടെ സ്കൂബാ സംഘത്തിന് ജീവൻ രക്ഷിക്കാനായില്ല വേദന ബാക്കിയാവുകയാണ്. വിശ്രമമില്ലാത്ത തെരച്ചിലായിരുന്നു സ്കൂബ സംഘം നടത്തിയിരുന്നത്.
‘ഞങ്ങൾ ചെയ്യുന്നതിനാണ് പ്രാധാന്യം നൽകിയതെന്നും സ്ഥലം ഏതെന്ന് നോക്കിട്ടല്ലെന്ന്’ ജോയിക്കായി തെരച്ചിൽ നടത്തിയ സ്കൂബ സംഘം പ്രതികരിച്ചു. ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം. വളരെ ദുഷ്കരമായിരുന്നു ദൗത്യം.എന്താണോ ഏറ്റെടുക്കുന്നത് അത് വിജയകരമായി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യമെന്ന് സ്കൂബ സംഘത്തിന് നേതൃത്വം നൽകിയ ഉദ്യോഗസ്ഥൻ പറയുന്നു.
ALSO READ- ‘മനുഷ്യസാധ്യമായ എല്ലാം ചെയ്തു’, ജോയിയുടെ മരണത്തില് അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി
എല്ലാപിന്തുണയും ഉദ്യോഗസ്ഥരിൽ നിന്ന് ലഭിച്ചിരുന്നു. മാലിന്യമായിരുന്നു രക്ഷാദൗത്യത്തിന്റെ വെല്ലുവിളി. മുകളിലും താഴെയും മാലിന്യം എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നുവെന്ന് സ്കൂബ സംഘം പറഞ്ഞു.
ശനിയാഴ്ച പതിനൊന്നോടെയാണ് ജോയി മാലിന്യം വൃത്തിയാക്കുന്നതിനിടെ ഒഴുകിപ്പോയത്. മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Discussion about this post