തൃശ്ശൂര്‍: പെരിഞ്ഞനത്ത് ബൈക്കിന്റെ ചക്രത്തില്‍ സാരി കുടുങ്ങിയുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടില്‍ സുനിലിന്റെ ഭാര്യ നളിനി (55) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അപകടം നടന്നത്. പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം. മകനോടൊപ്പം ബൈക്കില്‍ പോകവേ പിന്നില്‍ ഇരുന്നിരുന്ന നളിനിയുടെ സാരി ബൈക്കിന്റെ ചക്രത്തില്‍ ചുറ്റിപ്പിടിച്ചാണ് അപകടമുണ്ടായത്.
റോഡിലേക്ക് തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതര പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയില്‍ ഇരിക്കെ ഇന്ന് ഉച്ചയോടെ തൃശൂര്‍ ജൂബിലി മിഷന് ആശുപത്രിയില്‍ വെച്ച് മരണം സംഭവിക്കുകയായിരുന്നു.
Discussion about this post