കണ്ണൂര്‍: ഭര്‍ത്താവ് ഭാര്യയെ പാര കൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കണ്ണൂര്‍ കുടിയാന് മലയിലാണ് സംഭവം. നെല്ലിക്കുറ്റി സ്വദേശി നാരായണനാണ് ഭാര്യ ഭവാനിയെ കൊലപ്പെടുത്തിയത്.
ഇന്ന് പുലര്‍ച്ചയായിരുന്നു സംഭവം. നാരായണനും ഭവാനിയും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും അതേ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനുമൊടുവിലാണ് കൊലപാതകം നടന്നത്.
ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേ സമയം, നാരായണന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നുണ്ട്. നാരായണന്റെ മൊഴി എടുത്തുകൊണ്ടിരിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Discussion about this post