തിരുവനന്തപുരം: വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ വിഴിഞ്ഞത്തിന്റെ തീരത്തേക്ക് ആദ്യ കപ്പലടക്കുന്നു. ചരക്ക് കപ്പലായ സാന്‍ ഫെര്‍ണാണ്ടോ ഒന്‍പത് മണിയോടെ തുറമുഖത്തേക്ക് അടുപ്പിക്കും.
വാട്ടര്‍ സല്യൂട്ട് നല്കി കപ്പലിനെ വരവേല്‍ക്കും. തുറമുഖമന്ത്രി വി എന്‍ വാസവന് അടക്കമുള്ളവര്‍ കപ്പലിനെ സ്വീകരിക്കും. ചൈനയിലെ സിയാമെന്‍ തുറമുഖത്ത് നിന്നും ജൂലൈ രണ്ടിനാണ് കപ്പല്‍ പുറപ്പെട്ടത്.
കൊളംബോ വഴിയാണ് വിഴിഞ്ഞത്തെത്തുന്നത്. റഷ്യക്കാരനായ വ്ലാഡിമര്‍ ബോണ്ടാരങ്കോ ക്യാപ്റ്റനായ കപ്പലിലെ ക്രൂവില്‍ ആകെ 22 പേരുണ്ട്.
കപ്പലില്‍ മലയാളിയായ പ്രജീഷ് ഗോവിന്ദരാജ് അടക്കം അഞ്ച് ഇന്ത്യക്കാരുണ്ടെന്നു സൂചനയുണ്ട്. 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുന്നത്. നാളെയാണ് ട്രയല്‍ റണ്‍ നടക്കുക.
Discussion about this post