കൊച്ചി: തൃശൂരിൽ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരീകരിച്ചു. ഏഴാംക്ലാസുകാരനായ കുട്ടിയിലാണ് രോഗം സ്ഥിരീകരിച്ചത്. കൊച്ചി അമൃത ആശുപത്രിയിലാണ് കുട്ടി ചികിത്സയിൽ കഴിയുന്നത്.
ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കഴിഞ്ഞ ദിവസം ഐസിയുവിൽ നിന്ന് മുറിയിലേക്ക് മാറ്റിയെന്നാണ് വിവരം. കോഴിക്കോട് സ്ഥിരീകരിച്ചതിനേക്കാൾ തീവ്രത കുറഞ്ഞ അണുബാധയാണ്
ഇതെന്നാണ് സൂചന.
also read- നവവധുവിന് സൗന്ദര്യം കൂടുതൽ; സ്ത്രീധനം കുറവ്; വേങ്ങരയിലെ വരന്റെ ക്രൂരമർദ്ദനത്തിൽ യുവതിക്ക് നട്ടെല്ലിന് ക്ഷതം, കേൾവിക്ക് തകരാറ്
കഴിഞ്ഞ ആഴ്ച കോഴിക്കോട് തിക്കോടി സ്വദേശിയായ പതിന്നാല് വയസ്സുകാരന് രോഗം സ്ഥിരീകരിച്ചിരുന്നു. രോഗലക്ഷണങ്ങൾ കണ്ട് 24 മണിക്കൂറിനുള്ളിൽ ചികിത്സ തേടി. സംസ്ഥാനത്ത് രണ്ടുമാസത്തിനിടെ മൂന്നു കുട്ടികൾക്കാണ് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ജീവൻ നഷ്ടമായത്.
Discussion about this post