തൃശ്ശൂര്‍: ഇലക്ട്രിക് ജോലി ചെയ്ത് അന്തസ്സായി കുടുംബം പോറ്റി നാല് സഹോദരിമാരെയും വിവാഹം കഴിപപിച്ച് സുരക്ഷിതമാക്കിയപ്പോള്‍ നൗഷര്‍ അബുവിന് വിധി കാത്തുവെച്ചത് മറ്റൊന്നായിരുന്നു. തലയില്‍ അര്‍ബദം. ഇതോടെ തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട്, ഒരുമനയൂര്‍ തൈക്കടവ് സ്വദേശിയായ നൗഷറിന്റെ ജീവിതം തകിടം മറിഞ്ഞു. നൗഷറിന് നാല് സഹോദരമാര് കൂടാതെ ഉപ്പയും ഉമ്മയും ഭാര്യയും രണ്ട് മക്കളും ഉണ്ട്. അവരുടെയും ഏക ആശ്രയമായിരുന്നു നൗഷര്‍. വിധി അര്‍ബുദത്തിന്റെ രൂപത്തില്‍ വന്നതോടെ നിര്‍ധനരായ ഈ കുടുംബത്തിന്റെ അവസ്ഥ പ്രത്യേകം എടുത്ത് പറയേണ്ടതില്ലല്ലോ…. നാല് സോഹദരിമാരെ ഇറക്കിയാലും പ്രാരാബ്ദങ്ങള്‍ കെട്ട് കണക്കെ കിടക്കുമ്പോഴാണ് അര്‍ബുദത്തിന്റെ കടന്നു വരവ്. ഇതോടെ പ്രാരാബ്ദം വഴിമാറി ദുരിത ജീവിതം ആയി.
ഇന്ന് സഹജീവികളോട് കരുണ കാണിക്കുന്ന ഓരോ സുമനസ്സുകളോടും സഹായം അഭ്യര്‍ത്ഥിക്കുകയാണ് 37കാരനായ നൗഷര്‍. ജോലി എടുത്ത് ജീവിക്കണമെന്ന ആഗ്രഹത്തിന് അര്‍ബുദം പിടിപ്പെട്ടതോടെ തിരശീല വീണു. ഒന്നരവര്‍ഷം മുന്‍പാണ് തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയത്. അസഹനീയമായ തലവേദന വന്നതോടെയാണ് ആശുപത്രിയില്‍ സമീപിച്ചത്. ആദ്യ തലവേദനയില്‍ ആശ്രയിച്ചത് ആയുര്‍വേദത്തെ ആയിരുന്നു. പക്ഷേ രോഗം കണ്ടെത്താനും ചികിത്സിക്കാനും ആയില്ല. ശേഷമാണ് ആശുപത്രിയിയെ സമീപിച്ചതെന്ന് നൗഷര്‍ ബിഗ് ന്യൂസിനോട് പറഞ്ഞു. ശേഷം നടത്തിയ ടെസ്റ്റില്‍ ട്യൂമര്‍ കണ്ടെത്തുകയായിരുന്നു. ദിനങ്ങള്‍ കടന്നു പോകുംതോറും വേദനയും അതിലുപരി ദുരിതവും ഏറി വന്നു. ചികിത്സയ്ക്ക് തന്നെ പണം തികയില്ല. ഇതിനിടയില്‍ കുടുംബ പ്രാരാബ്ദം കൂടി ആലോചിക്കുമ്പോള്‍ ദുരിതം നാല് ഇരട്ടിയാണ്. ഒരു പരിധി വരെ പിടിച്ചു നില്ക്കാന് ശ്രമം നടത്തി. ഇനിയും മുന്‍പോട്ടു പോകില്ല എന്ന സാഹചര്യം വന്നതോടെയാണ് സുമനസ്സുകളുടെ സഹായം തേടുന്നത്.
തിരുവനന്തപുരം ആര്‍സിസിയില്‍ ആയിരുന്നു ആദ്യം ചികിത്സ തേടിയത്. ശേഷം അസുഖത്തിന്റെ കാഠിന്യം വര്‍ധിച്ചതോടെ ട്രെയിനില്‍ കയറാന്‍ സാധിക്കാതെയായി. ദീര്‍ഘദൂര യാത്രയ്ക്കും ശരീരം അനുവദിക്കാതെയായി. ഇതോടെ ചികിത്സ തൃശ്ശൂര്‍ ജില്ലാ ആശുപത്രിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. തലച്ചോറിലെ ട്യൂമറിന്റെ ഒരുഭാഗം ശസ്തക്രിയ ചെയ്ത് നീക്കം ചെയ്തതങ്കിലും ശരീരത്തിന്റെ ഒരു വശം തളര്‍ന്ന അവസ്ഥയിലാണ്. ഇതോടെ ഒന്നിനും സാധിക്കാതെയായി. ഇന്ന് നൗഷറിന് പരസഹായമില്ലാതെ എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ ആവില്ല. തന്റെ ദുരിതത്തില്‍ നാട്ടുകാരും പള്ളികമ്മറ്റിയും തുടങ്ങി ഒരുപാട് പേര് സഹായിച്ചിട്ടുണ്ട്, അവരോടൊല്ലാം ഈ അവസരത്തില്‍ നന്ദിയും നൗഷാര്‍ അറിയിക്കുന്നുണ്ട്. ഇന്ന് മറ്റുള്ളവരുടെ സഹായം തേടുന്നതിലും, ദുരിതം അവതരിപ്പിച്ചതിലും വ്യക്തിപരമായി ഉള്ള് നീറുന്നുണ്ടെന്ന് നൗഷാര്‍ ബിഗ് ന്യൂസിനോട് പറഞ്ഞു.
ദിവസവും ഫിസിയോ തെറാപ്പി ചെയ്യണം, അതിന് തന്നെ നല്ലൊരു തുക മാറും, ആഴ്ചയില്‍ അഞ്ച് ദിവസം കീമോയുടെ മരുന്ന് കഴിക്കണം, 4000 രൂപ കിമോയുടെ മരുന്നിന് വരും, പിന്നെ ‘ഫിക്സി’ന്റെ മരുന്ന് കഴിക്കുന്നുണ്ട് അതിന് 10 ദിവസത്തിന് 490 രൂപ. ഫിസിയോ തെറാപ്പി സൗജന്യമാണെങ്കിലും ഓട്ടോ വാടക ഒരു ദിവസം 300 രുപയോളം വേണം, മാസത്തില്‍ 9000 രൂപ വാഹനത്തിന്റെ വാടക ഇനത്തില്‍ തന്നെ മാറുമെന്ന് നൗഷാര്‍ പറയുന്നു. ഇത് മാത്രമല്ല, വീടുപണിക്കായി എടുത്ത ലോണിന് മാസം 6000 രൂപ അടക്കണം, അത് മറ്റൊരു തലവേദനയായി കൂടെയുണ്ടെന്ന് നൗഷാര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ ഉപ്പ പാവറട്ടിയില്‍ ഫുട്പാത്തില്‍ ചെരുപ്പ് കച്ചവടം നടത്തിവരികയാണെന്നും വളരെ തുച്ഛമായ തുക ചികിത്സയ്ക്ക് പോലും ആവില്ലെന്നും ഉപ്പയുടെ അവസ്ഥ കാണുമ്പോള്‍ അതിലേറെ നീറ്റമുണ്ടാക്കുന്നുണ്ടെന്നും നൗഷാര്‍ പറയുന്നു.
മൂന്നു മാസം മാത്രമാണ് ഡോക്ടര്‍ ജീവന് സമയം നല്‍കിയത്. പക്ഷേ വിധിയോട് പടപൊരുതി ജീവിതം ഒന്നര വര്‍ഷം പിന്നെയും നീണ്ടുവെന്ന് നൗഷര്‍ ബിഗ് ന്യൂസിനോട് പറഞ്ഞു. സുമനസുകളുടെ ദയയുണ്ടെങ്കില്‍ ഇനി പൂര്‍ണ്ണ ആരോഗ്യവാനായി കഴിയാം എന്ന പ്രതീക്ഷയും നൗഷറിനുണ്ട്. തന്റെ ഈ അവസ്ഥയില്‍ സഹോദരങ്ങളായ നിങ്ങളോടല്ലാതെ ചോദിക്കാന്‍ മറ്റാരുമില്ലെന്നും, അസുഖം മാറി പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വരാന്‍ സര്‍വ്വ ശക്തനായ അള്ളാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം കേണപേക്ഷിക്കുന്നുണ്ട്. തന്നെ സഹായിക്കാന്‍ മനസ്സുള്ള എല്ലാവരും ബാങ്ക് അക്കൗണ്ട് വഴിയോ, നേരിട്ടോ സഹായമെത്തിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് നൗഷാന് പറയുന്നു.
ബന്ധപ്പെടേണ്ട നമ്പര്‍; 9961052578
Bank Account Details:
MR NOUSHAR,
Al C No: OI68O530000 12410,
South lndian Bank
orumanayur -branch
IFSC = SIBL0000168
Discussion about this post