കൊച്ചി: എറണാകുളം-ആലുവ ബൈപ്പാസ് മേല്പാലത്തില് നിന്നും കാര്‍ താഴേക്ക് പതിച്ചു. അപകടത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് സ്ത്രീകള്‍ക്ക് പരിക്കേറ്റു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. നിയന്ത്രണം വിട്ട കാര്‍ കെഎസ്ഇബി വിതരണ ബോക്സ്, മെട്രോ നടപ്പാതയിലെ ഇരിപ്പിടം, മരം എന്നിവ തകര്‍ത്താണ് റോഡിലേക്ക് വീണത്.
കാര്‍ എറണാകുളം ദിശയിലേക്കുള്ള സമാന്തര ദിശയിലേക്കാണ് പതിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Discussion about this post