ആലപ്പുഴ: കാല്‍വഴുതി കുളത്തില്‍ വീണ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലാണ് സംഭവം. കരിയിലക്കുളങ്ങര പത്തിയൂര്‍ക്കാല ശിവനയനത്തില്‍ ശിവപ്രസാദിന്റെ മകള്‍ ലേഖയാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെയായിരുന്നു അപകടം സംഭവിച്ചത്. ലേഖ വീടിനുസമീപത്തെ കുളത്തില്‍ ചൂണ്ടയിടാന്‍ പോയതായിരുന്നു.
അതിനിടെ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. രക്ഷിക്കാനായി സമീപത്ത് ആരുമുണ്ടായിരുന്നില്ല. പെണ്‍കുട്ടിക്ക് നീന്തലറിയില്ലായിരുന്നുവെന്നാണ് അയല്‍വാസികള്‍ പറയുന്നത്. പ്ലസ്ടു വിജയിച്ച് ബിരുദപ്രവേശനം കാത്തിരിക്കുകയായിരുന്നു ലേഖ.
Discussion about this post