ന്യൂഡല്‍ഹി: ബിഹാറില്‍ വീണ്ടും പാലം പൊളിഞ്ഞു വീണ് അപകടം. സാരണിലെ സിവാന്‍ ജില്ലയിലെ പാലമാണ് പൊളിഞ്ഞു വീണത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്നാമത്തെ പാലമാണ് സാരണില്‍ പൊളിഞ്ഞു വീണതെന്നാണ് വിവരം.
ഇതടക്കം 15 ദിവസത്തിനിടയില്‍ പത്താമത്തെ പാലമാണ് സംസ്ഥാനത്ത് പൊളിയുന്നത്. പാലങ്ങള്‍ പൊളിയുന്നത് പതിവ് സംഭവമായതോടെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടു.
എല്ലാ പാലങ്ങളുടെയും സുരക്ഷ പരിശോധിക്കണമെന്നും അറ്റകുറ്റ പണികള്‍ നടത്തണമെന്നും നിതീഷ് നിര്‍ദേശം നല്കി. ദിവസങ്ങളായി തുടരുന്ന മഴയാണ് സംഭവങ്ങള്‍ക്ക് കാരണമെന്ന് അധികൃതര്‍ അറിയിച്ചു.
Discussion about this post