ചേര്‍ത്തല: ആളൊഴിഞ്ഞ കടയ്ക്കുളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയിലാണ് സംഭവം. വൈക്കം ചെമ്മനത്ത്കര വെള്ളിയാമ്പള്ളി വീട്ടില്‍പൊന്നപ്പന്‍ – തങ്കമ്മ ദമ്പതികളുടെ മകന് അരുണിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇരുപത്തിയാറ് വയസ്സായിരുന്നു. ദേശീയപാതയില്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ ചെറിയ കടയ്ക്കുള്ളിലാണ് അരുണിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അരുണ്‍ തിരുവനന്തപുരത്ത് ഇന്റര്‍വ്യൂവിന് പോകാനാണ് വീട്ടില്‍ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
അതേസമയം, മരണ കാരണം വ്യക്തമായിട്ടില്ല. അരുണിന്റെ വിയോഗം ഉറ്റവരെയും സുഹൃത്തുക്കളെയും നാട്ടുകാരെയും വേദനയിലാഴ്ത്തുകയാണ്. സംഭവത്തില്‍ ചേര്‍ത്തല പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post