തിരുവനന്തപുരം: സഹകരണസംഘത്തിൽ നിന്നും ചിട്ടിപ്പണം തിരികെ ലഭിക്കാത്തതിനെ തുടർന്ന് ജീവനൊടുക്കിയ ചെമ്പഴന്തി സ്വദേശി ബിജു കുമാറിന്റെ മൃതദേഹവുമായി പ്രതിഷേധം. ചെമ്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്റ് സഹകരണ സംഘത്തിന് മുന്നിലാണ് ബിജു കുമാരിന്റെ മൃതദേഹവുമായി ബിജെപിയുടെ നേതൃത്വത്തിൽ പ്രതിഷേധം തുടരുന്നത്.
സഹകരണ സംഘം പ്രസിഡന്റിന്റെ പേരെഴുതി വെച്ചാണ് ബിജു കുമാർ ജീവനൊടുക്കിയത്. സഹകരണ സംഘം പ്രസിഡന്റ് ജയകുമാറിനെതിരെയാണ് ആരോപണം. ബിജുകുമാറിന്റെ ആത്മഹത്യാക്കുറിപ്പിൽ മരണത്തിന് ഉത്തരവാദി ജയകുമാർ ആണെന്ന് എഴുതിയിരുന്നു.
ചിട്ടി പിടിച്ച പണം നൽകാത്തതിനാലാണ് ബിജുകുമാർ ആത്മഹത്യ ചെയ്തതെന്നാണ് നാട്ടുകാരുടെ പരാതി. ജയകുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മൃതദേഹവുമായി ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്.
ALSO READ- കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു; സംഭവം കണ്ണൂരിൽ
ആർഡിഒ സ്ഥലത്തെത്താതെ മൃതദേഹം മാറ്റില്ലെന്ന പ്രതിഷേധക്കാരുടെ നിലപാടിനെ തുടർന്ന് സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ, ആർഡിഒ, തഹസിൽദാർ എന്നിവർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ചനടത്തി.
Discussion about this post