കണ്ണൂർ: കണ്ണൂരിൽ കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ മുങ്ങിമരിച്ചു. ഏച്ചൂർ മാച്ചേരിയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ മുഹമ്മദ് മിസ്ബൽ ആമീൻ (10), ആദിൽ ബിൻ മുഹമ്മദ് (13) എന്നിവരാണ് മരിച്ചത്.
സ്വകാര്യ വ്യക്തിയുടെ കുളത്തിൽ കുളിക്കുന്നതിനിടെ കുട്ടികൾ മുങ്ങിപ്പോയതാണ് അപകടകാരണം. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കുളക്കടവിലെത്തിയത് മൂന്നുകുട്ടികളായിരുന്നു. രണ്ടു പേർ കുളിക്കാൻ കുളത്തിലിറങ്ങി.
ഇരുവരും മുങ്ങിത്താഴ്ന്നതോടെ കരയിലുണ്ടായിരുന്ന കുട്ടി നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. നാട്ടുകാരെത്തി കുട്ടികളെ മുങ്ങിയെടുത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Discussion about this post