കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയില്‍ സിനിമ ഷൂട്ട് ചെയ്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വിശദീകരണം തേടി. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് ഇന്നലെയും ഇന്നുമായി ഷൂട്ട് നടന്നത്. ഫഹദ് ഫാസില്‍ നിര്‍മിക്കുന്ന ‘പൈങ്കിളി’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങാണ് നടന്നത്.
ആരോഗ്യവകുപ്പ് ഡയറക്ടറാണ് സിനിമ ഷൂട്ട് ചെയ്യാനായി അനുമതി നല്‍കിയത്. സംഭവത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടറോടാണ് മന്ത്രി വിശദീകരണം തേടിയത്.
ആശുപത്രിയില്‍ സിനിമാ ഷൂട്ട് നടത്തിയ സംഭവം വലിയ വിവാദമായതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവച്ചു. പണമടച്ച് അനുമതി വാങ്ങിയാണ് ഷൂട്ടിങ് നടത്തിയതെന്നാണ് സിനിമാ നിര്‍മാതാക്കളുടെ സംഘടന പറയുന്നത്.
രണ്ടു ദിവസത്തെ ഷൂട്ടിങ്ങിന് പ്രതിദിനം 10,000 രൂപ വച്ചാണ് അടച്ചത്. ആശുപത്രി പ്രവര്‍ത്തനം തടസപ്പെടുത്തുകയോ രോഗികളെ ശല്യപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
Discussion about this post