കാഞ്ഞങ്ങാട്: വീട്ടിൽ നിന്നും ഇറങ്ങി നടന്ന് തനിച്ച് നടുറോഡിലെത്തിയ രണ്ടര വയസുകാരിക്ക് രക്ഷകരായി പിങ്ക് പോലീസ്. റോഡിലെത്തി പകച്ചുപോയ രണ്ടര വയസ്സുള്ള പെൺകുട്ടിയെ മാതാപിതാക്കളെ കണ്ടെത്തി തിരികെ ഏൽപ്പിക്കുകയായിരുന്നു പോലീസുകാർ.
ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. കർണാടക സ്വദേശികളായ സുരേഷ്-സുനിത ദമ്പതിമാരുടെ മകളെയാണ് കണ്ടെത്തിയത്. മകളെ ബന്ധുവായ 12 വയസ്സുകാരനൊപ്പം വീട്ടിലാക്കി.യാണ് സുനിതയും സുരേഷും പുഴയിൽ മീൻപിടിക്കാൻ പോയത്. ഇവിടെ നിന്നും കുട്ടി ആരുടേയും കണ്ണിൽപ്പെടാതെ ഇറങ്ങി നടക്കുകയായിരുന്നു.
വീട്ടിൽനിന്നിറങ്ങി പുറത്തിറങ്ങി ഒരു കിലോമീറ്ററോളം നടന്ന് കുട്ടി പടന്നക്കാട്ടെ ടൗണിലെത്തി. ഇവിടെ കുട്ടിയെ തനിച്ച് കണ്ട നാട്ടുകാർ വിവരം ഉടൻ ഹൊസ്ദുദുർഗ് പോലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് പിങ്ക് പോലീസ് സ്ഥലത്തെത്തി കുട്ടിയെ ഒപ്പംകൂട്ടി കുട്ടിയുടെ വീട് കണ്ടെത്തി മാതാപിതാക്കളെ തിരികെ ഏൽപ്പിക്കുകയായിരുന്നു.
Discussion about this post