ന്യൂഡൽഹി:ഡൽഹിയിൽ നിന്നും ദുബായിയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന് വ്യാജ ഇമെയിൽ സന്ദേശമയച്ച 13കാരനെ അറസ്റ്റ് ചെയ്തു. ജൂൺ 18 ന് ദുബായിലേക്കുള്ള വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് കുട്ടി ഭീഷണിപ്പെടുത്തിയത്.
പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയെങ്കിലും, പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. അന്വേഷണം തുടങ്ങിയ പോലീസ് ഉത്തരാഖണ്ഡിലെ പിത്തോരമഢിൽ നിന്നാണ് ഇമെയിൽ അയച്ചതെന്ന് കണ്ടെത്തി.
തുടർന്നാണ് 13കാരനിലേക്ക് അന്വേഷണമെത്തിയത്. മുൻപ് മറ്റൊരു കുട്ടിയുടെ വ്യാജ ഭീഷണിയെ കുറിച്ചുള്ള വിവരങ്ങൾ സോഷ്യൽ മീഡിയ റിപ്പോർട്ടുകളിൽ കണ്ടെന്നും, അതിൽ നിന്നാണ് തനിക്ക് ഈ ആശയം ലഭിച്ചതെന്നുമാണ് കുട്ടി നൽകിയ മൊഴി. ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അറസ്റ്റിലായ കുട്ടി.
സ്കൂൾ ആവശ്യത്തിനായി നൽകിയ മൊബൈൽ ഫോൺ ഉപയോഗിച്ചാണ് ഇമെയിൽ അയച്ചതെന്നും പിന്നീട് അക്കൗണ്ട് ഡിലീറ്റ് ചെയ്തെന്നും കുട്ടി മൊഴി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് മാതാപിതാക്കളോട് പറയാൻ ഭയപ്പെട്ടിരുന്നെന്നും കുട്ടി പറഞ്ഞു.
Also read-‘അവനവന്റെ സാധനം സൂക്ഷിക്കണം’; ഫൈൻ ആയി 500 രൂപയും തപാൽചാർജും ഈടാക്കി, കളഞ്ഞുകിട്ടിയ പേഴ്സ് ഉടമസ്ഥന് അയച്ചുകൊടുത്ത് അജ്ഞാതന്റെ ‘നന്മ’
പോലീസ് ഇമെയിൽ അയച്ച മൊബൈൽ ഫോൺ പിടിച്ചെടുത്തു. കുട്ടിയെ പിന്നീട് മാതാപിതാക്കളുടെ കസ്റ്റഡിയിൽ വിട്ടു.
Discussion about this post