തൃശൂര്‍: മാള പട്ടാളപ്പടിയില്‍ മാനസിക രോഗിയായ മകന്റെ കുത്തേറ്റു ഉമ്മയ്ക്ക് ദാരുണാന്ത്യം. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. സംഭവത്തില്‍ മകന്‍ ആദിലിനെ മാള പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്.
പരിക്കേറ്റ ശൈലജയെ അയല്‍വാസികളുടെ സഹായത്തോടെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു.
Discussion about this post