കോട്ടയം: പാഴ്സൽ വാങ്ങിയ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി ഉയർന്നതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി കാന്റീൻ അടച്ചുപൂട്ടി അധികൃതർ. ശനിയാഴ്ച കാന്റീനിൽ നിന്ന് വാങ്ങിയ ബിരിയാണിയിലാണ് പുഴുവിനെ കണ്ടെത്തിയത്.
ഇവിടെ കാന്റീൻ വളരെ മോശം രീതിയിലാണ് പ്രവർത്തിച്ചിരുന്നതെന്നും സൂപ്രണ്ടിന് രേഖാമൂലം പരാതി നൽകിയാതായും ബിരിയാണി കഴിച്ച ആശുപത്രിയിൽ ചികിത്സയിലുള്ള യുവാവ് പറഞ്ഞു.
കാന്റീൻ വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. പോസ്റ്റ്മോർട്ടം നടത്തുന്ന മുറിയോട് ചേർന്നാണ് കാന്റീൻ പ്രവർത്തിക്കുന്നത്. ജീവനക്കാർക്ക് ഹെൽത്ത് കാർഡ് ഇല്ലായിരുന്നു എന്നും കണ്ടെത്തി. ഇതോടെ പ്രവർത്തനം നിർത്തിച്ച് കാന്റീൻ അടച്ചു പൂട്ടിയതായി പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
Discussion about this post