മലപ്പുറം: അടുത്ത വീട്ടിലെ റിമോട്ട് കണ്ട്രോള് ഗേറ്റിനുള്ളില്‍ കുടുങ്ങി ഒമ്പതു വയസുകാരന് മരിച്ചു. മലപ്പുറം തിരൂരിലാണ് ദാരുണ സംഭവം നടന്നത്.
മുഹമ്മദ് സിനാന് അടുത്ത വീട്ടിലെ റിമോട്ട് കണ്ട്രോള് ഗേറ്റിനുള്ളില്‍ കുടുങ്ങുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ഉടന്‍ തന്നെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.
Discussion about this post