കോഴിക്കോട്: അത്തോളിയില്‍ ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്കേറ്റു. അത്തോളി കോളിയോട്ട് താഴത്തിന് സമീപം മങ്കരം കണ്ടി മീത്തല്‍ പ്രജികലക്കാണ് (40) പരിക്കേറ്റത്.
വീടിന്റെ വരാന്തയില്‍ നില്‍ക്കുന്നതിനിടെ ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
അതേസമയം, കഴിഞ്ഞ ദിവസം കൊല്ലം പുനലൂര്‍ മണിയാറില്‍ രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ മിന്നലേറ്റ് മരിച്ചിരുന്നു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. പ്രദേശത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ കാട് നീക്കംചെയ്യുന്നതിനിടെ ചൊവ്വാഴ്ച 11:30- ഓടെയായിരുന്നു അപകടം സംഭവിച്ചത്.
Discussion about this post