ജിദ്ദ: വിമാനം പറത്തുന്നതിനിടെ പൈലറ്റ് കുഴഞ്ഞുവീണ് മരിച്ചു. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള സര്‍വീസിനിടെയാണ് ദാരുണ സംഭവം നടന്നത്.
ഈജിപ്ഷ്യന്‍ പൈലറ്റിന്റെ അപ്രതീക്ഷിതമായ മരണ വാര്‍ത്ത യാത്രക്കാരെ അറിയിച്ച കോ-പൈലറ്റ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങിനായി ജിദ്ദയിലേക്ക് തിരിച്ചുവിടുന്നതായും അറിയിച്ചു.
ഈജിപ്ഷ്യന്‍ വിമാന കമ്പനിയായ സ്കൈ വിഷന്റെ എയര്‍ബസ് 320-എ വിമാനത്തിന്റെ പൈലറ്റ് ക്യാപ്റ്റന്‍ ഹസന് യൂസുഫ് അദസ് ആണ് മരിച്ചത്. തുടര്‍ന്ന് വിമാനം ജിദ്ദയില്‍ അടിയന്തിര ലാന്‍ഡിങ് നടത്തുകയായിരുന്നു. കെയ്റോയില്‍ നിന്ന് തായിഫിലേക്കുള്ള നെസ്മ എയര്‍ലൈന്‍സിന്റെ എന്‍.ഇ 130-ാം നമ്പര്‍ ഫ്ളൈറ്റില്‍ താല്‍ക്കാലിക പൈലറ്റായി സേവനമനുഷ്ഠിക്കുന്നതിനിടെയാണ് മരണം.
Discussion about this post