കൊല്ലം: സ്കൂട്ടര്‍ തട്ടി ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. കൊല്ലം ജില്ലയിലെ ഭരണിക്കാവ്-ചക്കുവള്ളി റോഡിലാണ് സംഭവം. പോരുവഴി കമ്പലടി ചന്ദ്രാലയത്ത് സോമശേഖര കുറുപ്പാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. റോഡ് മുറിച്ച് കടക്കുകയായിരുന്ന സോമശേഖര കുറുപ്പിനെ അമിത വേഗത്തിലെത്തിയ സ്കൂട്ടര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
also read:പാലക്കാട് ജോലിക്കിടെ വൈദ്യുതാഘാതമേറ്റു; കെഎസ്ഇബി ലൈൻമാൻ മരിച്ചു
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു. കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
Discussion about this post