പാലക്കാട്: കൊല്ലങ്കോട് വൈദ്യുതാഘാതമേറ്റ് ലൈൻമാന് ദാരുണമരണം. ജോലിക്കിടെയാണ് കെഎസ്ഇബി ലൈൻമാൻ വൈദ്യുതാഘാതമേറ്റ് മരിച്ചത്. എലവഞ്ചേരി കരിംകുളം കുന്നിൽ വീട്ടിൽ രഞ്ജിത്ത് (35) ആണ് മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു അപകടം. കൊല്ലങ്കോട് പഴയങ്ങാടി ഭാഗത്തുവെച്ചാണ് വൈദ്യുതാഘാതമേറ്റത്.
മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post