കൊച്ചി: കുവൈത്തില്‍ തൊഴിലാളികളുടെ ക്യാമ്പിലുണ്ടായ അപകടത്തില്‍ 23 മലയാളികളുടെ മരണം സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. മൃതദേഹം എംബാം ചെയ്ത് മാറ്റുന്ന നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
അതേസമയം, മലയാളികള്‍ എന്ന് സംശയിക്കുന്ന 2 പേരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്നും മൃതദേഹം കൊച്ചിയിലേക്ക് നേരിട്ട് എത്തിക്കണമെന്ന് കേന്ദ്രത്തോട് അഭ്യര്‍ഥിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
മൃതദേഹങ്ങള്‍ കൊണ്ടുപോകുന്നതിനായി കൊച്ചിയില്‍ 25 ആംബുലന്‍സുകള്‍ സജ്ജീകരിച്ചത് അടക്കം എല്ലാ ഒരുക്കങ്ങളും നോര്‍ക്ക പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മൃതദേഹങ്ങള്‍ ചാര്‍ട്ടേര്‍ഡ് ഫൈലൈറ്റിലോ വ്യോമസേന വിമാനത്തിലോ ആകും എത്തിക്കുകയൊന്നും മന്ത്രി പറഞ്ഞു.
Discussion about this post