കുവൈത്ത് സിറ്റി: കുവൈത്തിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടുത്തത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തിര ധനസഹായം നല്‍കുമെന്ന് എന്‍.ബി.ടി.സി കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചു. 8 ലക്ഷം രൂപ വീതം നല്‍കുമെന്നാണ് അറിയിച്ചിരിക്കുന്നത്.
ദൗര്‍ഭാഗ്യകരമായ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. കമ്പനി എപ്പോഴും കുടുംബത്തിന്റെ മറ്റു ആവശ്യങ്ങളില്‍ കൂടെയുണ്ടാകും. മരിച്ചവരുടെ ഇന്‍ഷുറന്‍സ് പരിരക്ഷയുടെ തുക, മറ്റു സേവന ആനുകൂല്യങ്ങള്‍, ആശ്രിതര്‍ക്ക് ജോലി എന്നിവ നല്‍കുന്നതിനും ഉത്തരവാദിത്തത്തോട് കൂടി പ്രവര്‍ത്തിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു.
്മരിച്ച സഹോദരങ്ങളുടെ വേര്‍പാടിനെ തുടര്‍ന്ന് ദുഖത്തില്‍ കഴിയുന്ന കുടുംബങ്ങളോട് എന്നും തങ്ങള്‍ ചേര്‍ന്ന് നില്ക്കും. മൃതദേഹങ്ങള്‍ എത്രയും പെട്ടെന്ന് നാട്ടിലേക്ക് അയക്കുന്നതിനു എംബസിയുമായും കുവൈത്ത് അധികൃതരുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചു വരികയാണെന്നും കമ്പനി അധികൃതര്‍ പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി.
Discussion about this post