കണ്ണൂര്‍: തലശേരി – മാഹി ബൈപാസില്‍ ടോള്‍ നിരക്ക് കൂട്ടി. ഇരു ഭാഗത്തേക്കുമുള്ള യാത്രക്ക് പുതുക്കിയ നിരക്കനുസരിച്ച് നല്‍കേണ്ടത് 110 രൂപയാണ്. പുതുക്കിയ ടോള്‍ നിരക്കനുസരിച്ച് കാറുകള്‍ ഒരു വശത്തേക്ക് നല്‍കേണ്ടി വരുന്ന തുക 75 രൂപയും, ഇരുഭാഗത്തേക്കുമായി നല്‍കേണ്ടത് 110 രൂപയുമാണ്. മുന്‍പ് ഈടാക്കിയിരുന്ന ടോള്‍ നിരക്ക് 65 രൂപയായിരുന്നു. നിലവില്‍ 10 രൂപയാണ് കൂട്ടിയത്. വാഹനങ്ങളുടെ പ്രതിമാസ നിരക്കും വര്‍ധിക്കും.
അന്‍പത് യാത്രകള്‍ക്ക് 2195 രൂപയില്‍ നിന്ന് 2440 രൂപയാവും. എന്നും ഈ പാതയില്‍ യാത്ര ചെയ്യുന്ന സാധാരണക്കാര്‍ക്ക് ഇത് വലിയ ബുദ്ധിമുട്ടാണെന്ന് യാത്രക്കാര്‍ പറയുന്നു.
Discussion about this post