കോഴിക്കോട്: കോഴിക്കോട് ലൈന്മാന് കുഴഞ്ഞുവീണ് മരിച്ചു. കെഎസ്ഇബി വെസ്റ്റ്ഹില്‍ സെക്ഷനിലെ ലൈന്മാന് പയമ്പ്ര മേലെകളരാത്ത് ബൈജു ആണ് മരിച്ചത്.
അമ്പതുവയസ്സായിരുന്നു. ട്രാന്‍സ്ഫോമറിലെ ഫ്യൂസ് നന്നാക്കിയ ശേഷം നടന്നുപോകുന്നതിനിടെയായിരുന്നു അപകടം. ഞായറാഴ്ച വൈകീട്ടോടെ ഭട്ട് റോഡിലാണ് സംഭവം.
കോഴിക്കോട് ജില്ലാ ആയുര്‍വേദ ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു ബൈജു കുഴഞ്ഞുവീണത്. ആയുര്‍വേദ ആശുപത്രിക്കു സമീപത്തെ ട്രാന്‍സ്ഫോമറിലെ ഫ്യൂസ് നന്നാക്കി ജീപ്പിന് അടുത്തേക്ക് നടന്നു പോകുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്ത്തകന് ഉള്‍പ്പെടെയുള്ളവര്‍ ബൈജുവിനെ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.
Discussion about this post