അങ്കമാലി: ഇന്നലെ അങ്കമാലിയെ ഞെട്ടിച്ച 4 പേരുടെ ജീവനെടുത്ത തീപിടുത്തത്തിനു കാരണം ഷോർട്സർക്യൂട്ട് എന്ന് നിഗമനം. അങ്കമാലി ടൗണിനുസമീപം പറക്കുളത്ത് ഒരു കുടുംബത്തിലെ നാലുപേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ദുരൂഹതയില്ലെന്നാണ് പോലീസ് പറയുന്നത്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ തീപ്പിടിത്തത്തിന്റെ കാരണം വ്യക്തമാകൂ.
ജാതിക്ക മൊത്തക്കച്ചവടക്കാരനായ ബിനീഷ് കുരിയനും കുടുംബത്തിനും സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ ഉൾപ്പടെ പറയുന്നത്. അതുകൊണ്ട് തന്നെ കുടുംബത്തോടെ ജീവനൊടുക്കിയത് ആണെന്ന് ആരും വിശ്വസിക്കുന്നില്ല.
രാവിലെ നാലരയോടെ ബിനീഷിന്റെ അമ്മ ചിന്നമ്മ പ്രാർഥിക്കാനായി എഴുന്നേറ്റപ്പോഴാണ് മുകൾനിലയിൽനിന്ന് ശബ്ദം കേട്ടത്. ഇവരും വീട്ടിലെ ജോലിക്കാരനും ചേർന്ന് തീ അണക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ സമയത്ത് ഇതുവഴി പത്രക്കെട്ട് എടുക്കാനായി പോയ ഏജന്റ് ഏലിയാസ് തീ കണ്ട് അയൽവാസികളെയും അഗ്നിരക്ഷാസേനയെയും അറിയിച്ചു.
Also read- കോഴിക്കോട് വാഹനാപകടം; കാറും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു, യുവതിക്ക് ദാരുണാന്ത്യം
ശക്തമായി തീപിടിച്ചതോടെ മുറിയുടെ സമീപത്തേക്ക് പോകാനാവാത്ത സ്ഥിതിയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനയെത്തി തീ അണച്ചപ്പോഴേക്കും നാലുപേരും കത്തിക്കരിഞ്ഞിരുന്നു.
Discussion about this post