തൃശ്ശൂര്‍:ചാലക്കുടി വനം ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടന്നെന്ന പരാതിയിൽ പോലീസ് കേസ്.
വനംവകുപ്പിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ക്കെതിരേ ആണ് വനിതാ ഉദ്യോഗസ്ഥയുടെ പരാതി. സംഭവത്തിൽ മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പ്രദീപ്കുമാറിനെതിരേ പോലീസ് കേസെടുത്തു.
തനിക്ക് ഉദ്യോഗസ്ഥനിൽ നിന്ന് രണ്ടുതവണ ലൈംഗിക അതിക്രമം നേരിട്ടതായാണ് ഉദ്യോഗസ്ഥ പരാതിപ്പെട്ടിരിക്കുന്നത്. 2023 ഓഗസ്റ്റ് 11-നും 2024 ഫെബ്രുവരി 21-നുമായിരുന്നു സംഭവം.
ഉദ്യോഗസ്ഥന് ലൈംഗികച്ചുവയോടെ സംസാരിച്ചെന്നും മോശമായി പെരുമാറിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ ഉദ്യോഗസ്ഥയുടെ പരാതിയില്‍ ഇരിങ്ങാലക്കുട വനിതാ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Discussion about this post