ഉമ്മുല്‍ഖുവൈന്‍: ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഗുരുതരമായി പരിക്കേറ്റ പ്രവാസി മലയാളി യുഎഇയിലെ ഉമ്മുല്‍ഖുവൈനില്‍ ചികിത്സയില്‍ കഴിയവെ മരിച്ചു. മലപ്പുറം സ്വദേശിയാണ് മരിച്ചത്.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി തറയില്‍ അബ്ദുറഹ്‌മാന്‍ ആണ് പൊള്ളലേറ്് മരിച്ചത്. അറുപത്തിയൊന്നുവയസ്സായിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്തായിരുന്നു ദുരന്തം ഉണ്ടായത്.
ഗ്യാസ് സിലിണ്ടറില്‍നിന്നുള്ള പൈപ്പ് എലി കടിച്ചുമുറിച്ചിരുന്നു. ഗ്യാസ് ചോര്‍ച്ച സംഭവിച്ചതാണ് ദുരന്തകാരണം. രാവിലെ ചായ ഉണ്ടാക്കാന്‍ അടുക്കളയില്‍ പോയതായിരുന്നു അബ്ദുറഹ്‌മാന്‍.
ലൈറ്റിന്റെ സ്വിച്ച് ഓണാക്കിയപ്പോള്‍ പൊട്ടിത്തെറിക്കുകയിരുന്നു. ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആദ്യം ഉമ്മുല്‍ഖുവൈന്‍ ആശുപത്രിയിലും പിന്നീട് അബൂദബി മഫ്റഖ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ചികിത്സയില്‍ കഴിയവെ മരിച്ചു. 27 വര്‍ഷമായി പ്രവാസിയാണ്. ഭാര്യ: ആരിഫ. മക്കള്‍: ഉബൈദ്, മുഹമ്മദ് സിയാദ് (അജ്മാന്‍), മുഹമ്മദ് ജുനൈദ് (ഷാര്‍ജ), റസാനത്ത്. മരുമക്കള്‍: സുമയ്യ, ഫസ്ന, നിഹാല, ഖാലിദ്.
Discussion about this post