ആലപ്പുഴ: പ്രസവവേദനയും രക്തസ്രാവവുമായി എത്തിയ പൂർണഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് നവജാതശിശു മരിച്ചതായി ആരോപണം. ആലപ്പുഴ മെഡിക്കൽ കോളജിലാണ് സംഭവം. നവജാതശിശു മരിച്ചതോടെ ചികിൽസാ പിഴവു ആരോപിച്ച് ബന്ധുക്കൾ ലേബർ റൂമിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധിച്ചു.
വണ്ടാനം സ്വദേശി മനുവിന്റെയും ഭാര്യ സൗമ്യയുടെയും എട്ടു ദിവസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. സൗമ്യയെ പ്രസവവേദനയുണ്ടായിട്ടും ലേബർ റൂമിലേക്ക് മാറ്റിയില്ലെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
”പ്രസവ സമയത്ത് കൊണ്ടുവന്നതാണ്. ഡോക്ടറെ കാണിച്ചപ്പോൾ ഗ്യാസിന്റെ പ്രശ്നമാണെന്നും പ്രസവിക്കാൻ സമയമായിട്ടില്ലെന്നുമാണ് പറഞ്ഞത്. രക്തസ്രാവം ഉണ്ടായപ്പോൾ വീണ്ടും ജീവനക്കാരോട് പറഞ്ഞു. സമയം ആയിട്ടില്ലെന്നാണ് അവർ പറഞ്ഞത്.”
പിന്നീട് രക്തസ്രാവം കാരണം വേദന സഹിക്കാൻ വയ്യെന്നു പറഞ്ഞു കരഞ്ഞപ്പോഴാണ് ഡോക്ടർമാർ വന്നു നോക്കിയത്. അപ്പോഴേക്കും പ്രസവിക്കുന്ന ഘട്ടമെത്തിയിരുന്നു. പ്രസവിച്ച ഉടനെ കുട്ടിയെ തുടർചികിൽസയ്ക്കായി മാറ്റി. ഡോക്ടർമാർ അതിനുശേഷം കുട്ടിയെ നന്നായി നോക്കിയിരുന്നു. ലേബർ റൂമിലുണ്ടായിരുന്നവർക്കാണ് പിഴവ് പറ്റിയത്.”- ബന്ധുക്കൾ പറയുന്നു.
Discussion about this post