ഇടുക്കി; ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടുകള്‍ എണ്ണിത്തീരാറാവുമ്പോള് ഇടുക്കിയില്‍ നിന്നുള്ള ഫലം പുറത്തുവന്നിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഇടുക്കിയില്‍ വിജയിച്ചു.
131154 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ഇടുക്കിയില്‍ ഡീന്‍ കുര്യാക്കോസ് വിജയിച്ചത്. നിലവില്‍ നാല് മണ്ഡലങ്ങളിലെ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി വിജയക്കൊടി പാറിച്ചു.
ആലത്തൂരില്‍ കെ രാധാകൃഷ്ണനും കണ്ണൂരില്‍ കെ സുധാകരനും വിജയിച്ചു. 17 സീറ്റുകളിലാണ് കേരളത്തില്‍ യുഡിഎഫ് മുന്നേറുന്നത്. രണ്ട് സീറ്റുകളില്‍ എല്‍ഡിഎഫും ഒരു സീറ്റില്‍ എന്‍ഡിഎയും പിന്നിലായി.
Discussion about this post