ലോക്സഭാ തിരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ ഒരു ലക്ഷം വോട്ടിന് മുകളിൽ ലീഡുമായി രാഹുൽ ഗാന്ധി. കടുത്ത മത്സരം നടന്ന മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി ആനി രാജയെയും എൻഡിഎ സ്ഥാനാർഥി കെ സുരേന്ദരനെയും പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം.
അതേസമയം, രാജ്യത്ത് കേവല ഭൂരിപക്ഷം കടന്ന് എൻഡിഎ മുന്നണി. 280 സീറ്റുകളിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത്. അതേസമയം, അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെച്ച് അമ്പരപ്പിക്കുകയാണ് ഇന്ത്യ മുന്നണി. 239 സീറ്റുകളിലാണ് നിലവിൽ ലീഡ് ചെയ്യുന്നത്.
ഹിന്ദി ഹൃദയഭൂമികളിലെ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യ മുന്നണിക്ക് ലീഡ് 200 കടത്തിയിരിക്കുന്നത്. എൻഡിഎയ്ക്ക് കനത്ത തിരിച്ചടി നൽകാൻ തുടക്കത്തിൽ തന്നെ ഇന്ത്യ മുന്നണിക്ക് സാധിച്ചത് വലിയ നേട്ടമാണ്.
Discussion about this post