തിരുവനന്തപുരം: അച്ഛനെ വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടി പരിക്കേല്‍പ്പിച്ച് മകന്. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. വര്‍ക്കല മേലെവെട്ടൂര്‍ കയറ്റാഫീസ് ജങ്ഷന് സമീപം പ്രഭാമന്ദിരത്തില്‍ പ്രസാദിനെ (63) ആണ് മകന് പ്രിജിത്ത് (31) വെട്ടിപ്പരിക്കേല്‍പ്പിച്ചത്.
മദ്യം കുടിക്കാന്‍ വിസമ്മതിച്ചതിനായിരുന്നു ആക്രമണം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭാര്യയ്ക്കും മകനുമൊപ്പം താമസിച്ചിരുന്ന പ്രസാദ് മകന്റെ ഉപദ്രവം കാരണം കുടുബവീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന പ്രസാദിന്റെ വീട്ടില്‍ മദ്യപിച്ചെത്തിയ പ്രിജിത്ത് പിതാവിനോട് മദ്യപിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
നിരസിച്ചതോടെ വെട്ടുകത്തികൊണ്ട് വെച്ചിപ്പരിക്കേല്പ്പിക്കുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തുമ്പോഴേക്കും പ്രിജിത്ത് ഓടി രക്ഷപ്പെട്ടു. ബന്ധുക്കളാണ് പ്രസാദിനെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്.
വര്‍ക്കല പൊലീസ് ആശുപത്രിയില്‍ എത്തി പ്രസാദിന്റെ മൊഴിയെടുത്തു. വിദഗ്ധ ചികിത്സിക്കായി പ്രസാദിനെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ഉടന്‍ മാറ്റും.
Discussion about this post