ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് അവസാനിച്ചതോടെ എക്‌സിറ്റ്‌പോൾ ഫലങ്ങൾ പുറത്തുവിട്ട് മാധ്യമങ്ങൾ. ഒട്ടുമിക്ക മാധ്യമങ്ങളും എൻഡിഎയ്ക്ക് തുടർച്ചയായ മൂന്നാംതവണയും ഭരണം ലഭിക്കുമെന്നാണ് എക്‌സിറ്റ്‌പോളിലൂടെ പ്രവചിച്ചിരിക്കുന്നത്. 350 സീറ്റിലേറെ നേടി മൂന്നാം തവണയും മോഡി ഭരണത്തിലേറുമെന്നാണ് പ്രവചനം. ഇന്ത്യ മുന്നണിക്ക് 100ലേറെ സീറ്റുകൾ നേടാനാകുമെങ്കിലും ഭരണപ്രതീക്ഷകൾ ഇല്ലെന്നാണ് എക്‌സിറ്റ്‌പോൾ ഫലങ്ങൾ പറയുന്നത്.
അതേസമയം, കേരളത്തിൽ എൻഡിഎയ്ക്ക് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കില്ലെങ്കിലും, ഒന്നു മുതൽ മൂന്ന് വരെ സീറ്റുകൾ നേടിയേക്കുമെന്നാണ് ഫലങ്ങൾ പ്രവചിക്കുന്നത്.
കൂടാതെ, കേരളത്തിൽ 2019 മോഡലിൽ ഇത്തവണയും യുഡിഎഫ് തരംഗം തന്നെയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 13-15 സീറ്റ് വരെ യുഡിഎഫും 1-4 സീറ്റ് മാത്രം എൽഡിഎഫ് നേടുമെന്നുമാണ് മിക്ക പ്രവചനങ്ങളും. എബിപി-സി വോട്ടർ എക്‌സിറ്റ് പോളിൽ 17 മുതൽ 19 വരെ സീറ്റ് യുഡിഎഫ് നേടുമെന്നാണ് ഫലം. എൽഡിഎഫിന് എബിപി-സി വോട്ടർ എക്‌സിറ്റ് പോളിൽ സീറ്റ് പ്രവചിക്കുന്നില്ല. എൻഡിഎക്ക് ഒന്നു മുതൽ മൂന്ന് വരെ സീറ്റ് ലഭിക്കുമെന്നും പ്രവചിക്കുന്നുണ്ട്.
ഇന്ത്യ ടുഡേയുടെ എക്‌സിറ്റ് പോളിൽ 17 മുതൽ 18 വരെ സീറ്റ് യുഡിഎഫ് നേടുമെന്നും എൽഡിഎഫിന് പരമാവധി ഒരു സീറ്റ് മാത്രമാണ് ലഭിക്കുക എന്നും പ്രവചിക്കുന്നു. എൻഡിഎക്ക് രണ്ട് മുതൽ മൂന്ന് സീറ്റ് വരെ കിട്ടുമെന്നും പറയുന്നു.
ഇന്ത്യ ടിവി എക്‌സിറ്റ് പോളിൽ യുഡിഎഫിന് 13-15 സീറ്റ് വരെ. എൽഡിഎഫ് 3-5 വരെ. എൻഡിഎ 1-3 വരെ സീറ്റ് നേടുമെന്നും ഇന്ത്യ ടിവി എക്‌സിറ്റ് പോൾ പറയുന്നു.
എക്‌സിറ്റ്‌പോൾ ഫലങ്ങൾ:
റിപ്പബ്ലിക് ഭാരത് -പി മാർക്
എൻഡിഎ -359
ഇന്ത്യമുന്നണി -154
മറ്റുള്ളവർ – 30
ഇന്ത്യ ന്യൂസ് -ഡി ഡൈനാമിക്‌സ്
എൻഡിഎ -371
ഇന്ത്യമുന്നണി 125
മറ്റുള്ളവർ 10 20
റിപ്പബ്ലിക് ഭാരത് -മാട്രീസ്
എൻഡിഎ 353 -368
ഇന്ത്യമുന്നണി 118-133
മറ്റുള്ളവർ 43-48
ജൻ കി ബാത്
എൻഡിഎ 362 -392
ഇന്ത്യമുന്നണി 141-161
മറ്റുള്ളവർ 10-20
Discussion about this post