കോഴിക്കോട്: വാഹനാപകടത്തില്‍ യുവഡോക്ടര്‍ക്ക് ദാരുണാന്ത്യം. കോഴിക്കോടാണ് സംഭവം. ഗോവിന്ദപുരം സ്വദേശി ശ്രാവണ്‍ ആണ് മരിച്ചത്. ഇരുപത്തിയെട്ടുവയസ്സായിരുന്നു.
കോഴിക്കോട് സഹകരണ ആശുപത്രിയിലെ ഡോക്ടറാണ് ശ്രാവണ്‍. ഇന്നലെ അര്‍ധരാത്രി ഇരിങ്ങാടന്‍ പള്ളിക്ക് സമീപത്തായിരുന്നു അപകടം സംഭവിച്ചത്.
also read:അമ്പലത്തില്‍ പോയ വയോധിക തിരിച്ചെത്തിയില്ല, തെരച്ചിലില്‍ കണ്ടത് കുളത്തില്‍ മരിച്ച നിലയില്‍
ശ്രാവണ്‍ സഞ്ചരിച്ച ബൈക്കില്‍ സ്കൂട്ടര്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ ശ്രാവണിന് ഗുരുതരമായി പരിക്കേറ്റു. സമീപത്തുണ്ടായിരുന്നവര്‍ തന്നെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post