കായംകുളം: ആലപ്പുഴയില്‍ വയോധികയെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തിയൂര്‍ ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് ചെറിയ പത്തിയൂര്‍, മങ്ങാട്ടുശേരില്‍, ശിവന്റെ ഭാര്യ ആനന്ദവല്ലിയാണ് മരിച്ചത്.
ആനന്ദവല്ലി സ്ഥിരമായി രാവിലെ ചെറിയ പത്തിയൂര്‍ ക്ഷേത്ര ദര്‍ശനത്തിന് പോകുമായിരുന്നു. വ്യാഴാഴ്ച രാവിലെ എട്ടു മണിയോട് കൂടി വീട്ടില്‍ നിന്നും ക്ഷേത്ര ദര്‍ശനത്തിനായി ഇറങ്ങിയിരുന്നു.
also read:കാണാതായ 11കാരന്റെ മൃതദേഹം വീടിന് സമീപത്തെ ജലാശയത്തില്‍
എന്നാല്‍ ഉച്ചക്ക് പന്ത്രണ്ട് മണിയായിട്ടും തിരികെയെത്തിയില്ല. തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയിലാണ് സമീപവാസി കുളത്തില്‍ ആരോ കിടക്കുന്നതായി അറിഞ്ഞത്.
തുടര്‍ന്ന് മകനും ബന്ധുക്കളും എത്തി പരിശോധിച്ചപ്പോള്‍ ആനന്ദവല്ലിയെയാണ് ബോധമില്ലാത്ത നിലയില്‍ കണ്ടത്. ഇവര്‍ ഉടന്‍ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
also read:ഒരുമാസം മുമ്പ് നായയുടെ കടിയേറ്റ വിവരം ആരോടും പറഞ്ഞില്ല, പേവിഷ ബാധയേറ്റ് ഒമ്പതുകാരന് മരിച്ചു
മഴയില്‍ വെള്ളം കയറി നിറഞ്ഞ സ്ഥിതിയിലാണ് കുളമുള്ളത്. വയോധിക ഇതുവഴി പോകുന്നതിനിടെ തെന്നി വീണതാകാമെന്നാണ് സൂചന. മൃതദേഹം കായംകുളം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post