മലപ്പുറം: ക്വാറി ഉടമയെ ഭീഷണിപ്പെടുത്തി 18 ലക്ഷം തട്ടിയ സംഭവത്തില്‍ വളാഞ്ചേരി ഇന്‍സ്പെക്ടര്‍ സുനില്‍ ദാസിനും എസ്ഐ ബിന്ദുലാലിനും സസ്പെന്ഷന്. ഉത്തര മേഖല ഐജി കെ സേതുരാമനാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്. മലപ്പുറം എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ജയിലില്‍ അടയ്ക്കുമെന്ന് ഭീഷണിപ്പെടുത്തി ക്വാറി ഉടമയില്‍ നിന്നും എസ്ഐയും ഇന്‍സ്പെക്ടറും ചേര്‍ന്ന് ഇടനിലക്കാരന് മുഖേന 18 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇടനിലക്കാരന് നാല് ലക്ഷം രൂപയാണ് ക്വാറി ഉടമയില്‍ നിന്നും തട്ടിയത്. തുടര്‍ന്ന് എസ് ഐ ബിന്ദുലാലിനേയും ഇടനിലക്കാരന് അസൈനാരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എന്നാല്ഡ ഇന്‍സ്പെക്ടര്‍ സുനില്‍ദാസ് ഒളിവിലാണ്. സുനില്‍ദാസിനെ കണ്ടെത്താന്‍ ക്രൈം ബ്രാഞ്ച് ശ്രമം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.
ALSO READ കേരളത്തില്‍ ഈ ആഴ്ച 2 ദിവസം സമ്പൂര്‍ണ ഡ്രൈ ഡേ, ബിവറേജും ബാറും തുറക്കില്ല
വളാഞ്ചേരി സ്വദേശിയുടെ ക്വാറിയില്‍ നിന്നും മാര്‍ച്ചില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തിയിരുന്നു. ഈ കേസില്‍ ഇയാളെ ജയിലില്‍ അടക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പോലീസുകാര്‍ പണം തട്ടിയത്.
Discussion about this post