തിരുവനന്തപുരം: കേരളത്തില്‍ ജൂണ്‍ മാസം ഒന്നാം തീയതിയും നാലാം തീയതിയും സമ്പൂര്‍ണ ഡ്രൈ ഡേ ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒന്നാം തീയതി സ്ഥിരം ഡ്രൈ ഡേ ആയതിനാലും നാലാം തീയതി ലോക്സഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആയതിനാലുമാണ് സമ്പൂര്‍ണ മദ്യ നിരോധനമുള്ളത്.
സംസ്ഥാനത്തെ മുഴുവന്‍ മദ്യ വില്‍പ്പനശാലകളും ഈ രണ്ട് ദിവസവും അടഞ്ഞുകിടക്കും. നേരത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചും കേരളത്തില്‍ രണ്ട് ദിവസം മദ്യ നിരോധനമുണ്ടായിരുന്നു. സംസ്ഥാനത്തെ എല്ലാ ബാറുകളും ബെവ്കോ ഷോപ്പുകളും 48 മണിക്കൂര്‍ അടച്ചിട്ടിരുന്നു.
വോട്ടെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 24 ന് വൈകിട്ട് 6 മണിക്ക് അടച്ചിട്ട മദ്യ വില്‍പ്പനശാലകള്‍ വോട്ടെടുപ്പ് കഴിഞ്ഞ ശേഷം 26 ന് വൈകിട്ട് 6 മണിക്കാണ് തുറന്നത്.
Discussion about this post