കോഴിക്കോട്: കളിക്കുന്നതിനിടെ ഷോക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരന് മരിച്ചു. കോഴിക്കോടാണ് സംഭവം. കുറ്റിക്കാട്ടൂര്‍ സ്വദേശി മാലിക്കാണ് മരിച്ചത്.
മേയ് 24 നാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസില്‍ കളിക്കുന്നതിനിടെ കയ്യിലുണ്ടായിരുന്ന വയര്‍ മുകളില്‍ കൂടി കടന്ന് പോകുന്ന കെഎസ്ഇബിയുടെ 110 കെവി ലൈനില്‍ തട്ടിയാണ് കുട്ടിയ്ക്ക് ഷോക്കേറ്റത്.
കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മാലിക്ക് 6 ദിവസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
Discussion about this post