കോഴിക്കോട്: സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ മുക്കുപണ്ടം പണയംവെച്ച് പണം തട്ടിയ യുവതിയും സുഹൃത്തും പിടിയില്‍. എറണാകുളം സ്വദേശിനിയായ വലിയപറമ്പില്‍ വാലുമ്മല്‍ റോഡ് മുണ്ടംവേലി വി ജെ മേരി (30), കോഴിക്കോട് വാകയാട് പുറ്റങ്ങില്ലത്ത് എ പി സുബിന്‍ദാസ് (25) എന്നിവരാണ് പിടിയിലായത്.
കോഴിക്കോട് നടുവണ്ണൂരിലെ സിന്‍വെസ്റ്റ് ഫിനാന്‍സ് എന്ന സ്ഥാപനത്തിലാണ് ഇരുവരും തട്ടിപ്പ് നടത്തിയത്. സ്വര്‍ണ്ണമെന്ന പേരില്‍ മുക്കുപണ്ടം പണയം വെച്ച് പണം ലോണായി എടുക്കുകയായിരുന്നു. 1,12,000 രൂപ ഇവര്‍ തട്ടിയെടുത്തു.
ഇതിനു മുമ്പും പ്രതികള്‍ സമാന കുറ്റം ചെയ്തിരുന്നുവെന്ന് കരുതുന്നതായി പോലീസ് പറഞ്ഞു. ഇത്തരത്തില്‍ പണം തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് മേരിയും സുബിന്‍ദാസും എന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Discussion about this post