തൃശൂര്‍: പെരിങ്ങാവിലെ പെറ്റ് ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേര് പിടിയില്‍. ആറ് വളര്‍ത്തു നായകളെയും വിദേശയിനത്തില്‍പ്പെട്ട അഞ്ച് പൂച്ചകളെയുമാണ് ഇവര്‍ മോഷ്ടിച്ചത്. ബൈക്ക് മോഷണമടക്കം നിരവധി കേസില്‍ പ്രതിയായ എങ്കക്കാട് സ്വദേശി മുഹമ്മദ് ഖാസി (26), സത്യപാല്‍ (22), വടക്കാഞ്ചേരി സ്വദേശിയായ പത്താം ക്ലാസ് വിദ്യാര്‍ത്ഥി എന്നിവരാണ് പിടിയിലായത്.
ഇവരില്‍ നിന്നും നാല് ദിവസം മുമ്പ് കുന്നംകുളത്തുനിന്നും മോഷണം പോയ ബൈക്ക് കണ്ടെടുത്തു. വടക്കാഞ്ചേരിയില്‍ നിന്നും തൃശൂര്‍ വെസ്റ്റ് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് പെരിങ്ങാവില്‍ നിതീഷിന്റെ ഉടമസ്ഥതയിലുള്ള പെറ്റ് ഷോപ്പില്‍ നിന്നും വിലപിടിപ്പുള്ള വളര്‍ത്തു നായകളെയും വിദേശ ഇനത്തില്‍ പെട്ട പൂച്ചകളെയും മോഷ്ടിച്ചത്. ഒരു ലക്ഷം രൂപ വിലവരുന്ന ഇനത്തില്‍പ്പെട്ടവയാണ് മോഷണം പോയത്. കടയുടമ നിതീഷ് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ നല്കിയ പരാതിയെ തുടര്‍ന്ന് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ സിസിടിവികള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
Discussion about this post