കോഴിക്കോട്: വിവാഹ വീട്ടില്‍ ഭക്ഷണം വിളമ്പുന്നതിനിടെ യുവാവ് കുഴഞ്ഞു വീണു മരിച്ചു. സിറാജ് (40) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. അയല്‍വീട്ടില്‍ വിവാഹത്തോടനുബന്ധിച്ച് ഉച്ചഭക്ഷണം വിളമ്പുകയായിരുന്ന സിറാജ് കുഴഞ്ഞ് വീഴുകയായിരുന്നു.
വിവാഹ വീട്ടില്‍ ഉണ്ടായിരുന്നവര്‍ ഉടന്‍ തന്നെ സിറാജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം അയനിക്കാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
Discussion about this post