തിരുവനന്തപുരം: പക്വതയില്ലാതെയാണ് സംസ്ഥാന സര്‍ക്കാര്‍ ശബരിമല വിധി നടപ്പാക്കിയതെന്ന് എകെ ആന്റണി. വേണ്ടത്ര കൂടിയാലോചന ഇല്ലാതെ വിധി നടപ്പാക്കിയതിനാല്‍ സൗമ്യരായ ഭക്തര്‍ പോലും സമരത്തിന് ഇറങ്ങിയെന്നും എകെ ആന്റണി കുറ്റപ്പെടുത്തി.
ദേവസ്വം ബോര്‍ഡിനെ സ്വതന്ത്രമായി വിട്ടിരിന്നുവെങ്കില്‍ ഇത് സംഭവിക്കില്ലായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിചാരിച്ചിരുന്നുവെങ്കില്‍ പ്രശ്‌നം വേഗത്തില്‍ പരിഹരിക്കാമായിരുന്നു. കേരളത്തെ രണ്ടാക്കി കുത്തകയാക്കി വയ്ക്കാനുള്ള ശ്രമമാണ് സിപിഎമ്മും ബിജെപിയും ചേര്‍ന്ന് ചെയ്യുന്നത്. ശബരിമലയില്‍ ഇപ്പോഴുള്ള സ്ഥിതിക്ക് കാരണം കേന്ദ്രവും സംസ്ഥാന ഭരണകക്ഷിയുമാണ്. പ്രശ്‌നം പരിഹരിക്കാന്‍ മുന്‍ വിധിയില്ലാതെ വിശ്വാസി സംഘടനകളുടെ യോഗം വിളിക്കണമെന്നും എകെ ആന്റണി പറഞ്ഞു
Discussion about this post