കോഴിക്കോട്: കോഴിക്കോട് ജില്ലാ ജയിലില്‍ തടവുകാരും ജയില്‍ ജീവനക്കാരും തമ്മില്‍ ഏറ്റുമുട്ടി. സംഭവത്തില്‍ മൂന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ക്കും രണ്ട് തടവുകാര്‍ക്കും പരിക്കേറ്റു. ഇന്ന് സബ് ജയിലില്‍ നിന്ന് ജില്ലാ ജയിലിലേക്ക് മാറ്റിയ തടവുകാരും ജയില്‍ ഉദ്യോഗസ്ഥരും തമ്മിലാണ് ഏറ്റുമുട്ടിയത്.
സന്ദര്‍ശന സമയം കഴിഞ്ഞതിനെ തുടര്‍ന്ന് പ്രതികളെ കാണാന്‍ ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതോടെ തടവുകാരും ഉദ്യോഗസ്ഥരും തമ്മില്‍ വാക്കേറ്റമുണ്ടാവുകയായിരുന്നു. പിന്നീട് നടന്ന സംഘര്‍ഷത്തില്‍ ജയില്‍ ഉദ്യോഗസ്ഥരായ രഞ്ജിഷ്, നിതിന്‍, പ്രദീപ് എന്നിവര്‍ക്കും തടവുകാരായ അജിത് വര്‍ഗീസ്, ജില്‍ഷാദ് എന്നിവര്‍ക്കും പരിക്കേറ്റു.
അഞ്ച് പേരെയും കോഴിക്കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തടവുകാര്‍ക്കെതിരെ ജയില്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് വേറെയും കേസെടുക്കുമെന്നാണ് വിവരം.
Discussion about this post