കാസര്‍കോട്: ഭാര്യക്കും മകനും നേരെ ആസിഡ് ബോള്‍ ആക്രമണം നടത്തിയ പിതാവ് അറസ്റ്റില്‍. കാസര്‍കോട് ജില്ലയിലെ ചിറ്റാരിക്കാലിലാണ് സംഭവം. പി.വി.സുരേന്ദ്രനാഥാണ് അറസ്റ്റിലായത്.
ഭാര്യ ആശയ്ക്കും മകന് സിദ്ധുനാഥിനും നേരെയാണ് ആസിഡാക്രമണം ഉണ്ടായത്. ആശ ഓടിമാറിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ മകന് ഗുരുതരമായി പൊള്ളലേറ്റു.കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം.
also read:മലപ്പുറത്ത് മഞ്ഞപ്പിത്തം പടരുന്നു, ഒരാള്‍ കൂടി മരിച്ചു, ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് രണ്ടാമത്തെ മരണം
വ്യാഴാഴ്ച രാത്രി ചിറ്റാരിക്കാല്‍ കമ്പല്ലൂരിലെ വീട്ടില്‍ വച്ചാണ് സംഭവം. ഐസ് ക്രീം ബോളില്‍ ആസിഡ് നിറച്ച് ഭാര്യക്ക് നേരെ എറിയുകയായിരുന്നു.സിദ്ധുനാഥിന്റെ പുറത്താണ് ആസിഡ് നിറച്ച ബോള്‍ പതിച്ചത്.
പൊള്ളലേറ്റസിദ്ധുനാഥിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സുരേന്ദ്രനാഥ് സ്ഥിരം മദ്യപാനിയാണെന്നും ഭാര്യയെ സംശയമാണെന്നും പൊലീസ് പറഞ്ഞു. ഫോണ്‍വിളിയുമായി ബന്ധപ്പെട്ട് പതിവായി ഭാര്യയെ മര്‍ദ്ദിക്കാറുണ്ടെന്നും പൊലീസ് പറയുന്നു.
Discussion about this post