തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍, സര്‍ക്കാര്‍ അനുബന്ധ മേഖലകളില്‍ മാത്രം ഈ വര്‍ഷം 1020 ബി.എസ്.സി. നഴ്സിംഗ് സീറ്റുകള്‍ പുതുതായി വര്‍ധിപ്പിച്ചുവെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.
സര്‍ക്കാര്‍ മേഖലയില്‍ 400 സീറ്റുകള്‍, സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സിമെറ്റ് 420 സീറ്റുകള്‍, സീപാസ് 150 സീറ്റുകള്‍, കെയ്പ് 50 സീറ്റുകള്‍ എന്നിങ്ങനെയാണ് വര്‍ധിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു.
2021-ല്‍ 7422 ബി.എസ്.സി. നഴ്‌സിംഗ് സീറ്റുണ്ടായിരുന്നത് ഇപ്പോള്‍ 9821 സീറ്റുകള്‍ ആയി വര്‍ധിപ്പിച്ചുവെന്നും ജനറല്‍ നഴ്‌സിംഗിന് 100 സീറ്റുകളും വര്‍ധിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.
നമ്മുടെ നഴ്‌സുമാരുടെ സേവന സന്നദ്ധതയും കഴിവും പ്രാഗത്ഭ്യവും മൂലം ആഗോള തലത്തില്‍ മലയാളി നഴ്‌സുമാര്‍ക്ക് വലിയ സ്വീകാര്യതയാണുള്ളതെന്നും അത് മുന്നില്‍ കണ്ട് വലിയ പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തിയതെന്നും മന്ത്രി പറഞ്ഞു.
Discussion about this post