ബിഹാര്‍: വിവാഹത്തിന് ക്ഷണിക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് വീട്ടില്‍ ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്. ബിഹാറിലെ ബെഗുസാരായിയിലാണ് സംഭവം. ബന്ധുക്കളെ വിവാഹത്തിന് ക്ഷണിക്കാന്‍ മറന്നതിനെ തുടര്‍ന്നാണ് വീട്ടില്‍ കൂട്ടത്തല്ല് നടന്നത്. വിവാഹത്തിനുള്ള തയ്യാറെടുപ്പുകള്‍ തകൃതിയായി നടക്കുകയായിരുന്നു. അതിന്റെ തിരക്കുകളില്‍ പെട്ട് വിവാഹ ക്ഷണക്കത്ത് തങ്ങളുടെ ചില ബന്ധുക്കള്‍ക്ക് അയക്കാന്‍ കുടുംബം മറന്നുപോയി.
വിവാഹസമയത്ത് ബന്ധുക്കള്‍ നാടകീയമായി കല്ല്യാണം നടക്കുന്നയിടത്തേക്ക് കയറി വരികയും, പിന്നാലെ വരനെയും കുടുംബത്തെയും മറ്റും വടികൊണ്ട് അക്രമിക്കുകയും ചെയ്യുകയായിരുന്നു. തല്ലിനെ തുടര്‍ന്ന് നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പലരേയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഘോഷയാത്രയിലുണ്ടായിരുന്ന നാല് വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുകയും പത്തിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. നരേഷ് ദാസിന്റെ മകന് റോഷന് കുമാറിന്റേതായിരുന്നു വിവാഹം. അക്രമിക്കപ്പെട്ടതിനാല്‍ തന്നെ ഭാര്യവീട്ടിലേക്ക് പോകുന്നതിനുപകരം വരന് ആശുപത്രിയിലേക്കാണ് പോയതെന്ന് നാട്ടുകാര്‍ പറയുന്നു.
Discussion about this post